Monday, December 17, 2012

നന്ദി..

സുഗതകുമാരി

എന്റെ വഴിയിലെ വെയിലിനും നന്ദി

എന്റെ ചുമലിലെ ചുമടിനും നന്ദി..

എന്റെ വഴിയിലെ തണലിനും

മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി..

വഴിയിലെ കൂര്ത്ത നോവിനും നന്ദി..

മിഴി ചുവപ്പിച്ച സൂര്യനും നന്ദി..

നീളുമീ വഴിച്ചുമടുതാങ്ങി തന്‍ തോളിനും

വഴി കിണറിനും നന്ദി..

നീട്ടിയൊരു കൈകുമ്പിളില്‍ ജലം

വാര്‍ത്ത് തന്ന നിന്‍ കനിവിനും നന്ദി..

ഇരുളിലെ ചതിക്കുണ്ടിനും

പോയൊരിരവിലെ നിലാ കുളിരിനും നന്ദി..

വഴിയിലെ കൊച്ചു കാട്ടുപൂവിനും

മുകളിലെ കിളിപ്പാട്ടിനും നന്ദി..

മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും

ഉയിരുനങ്ങാതോരലിവിനും നന്ദി..


ദൂരെയാരോ കൊളുത്തി നീട്ടുമാ

ദീപവും നോകിയേനെകയായ്

കാത്തുവെയ്ക്കുവാനോന്നുമില്ലാതെ

തീര്‍ത്തു ചൊല്ലുവാന്‍ അറിവുമില്ലാതെ

പൂക്കളിലാതെ പുലരിയില്ലാതെ

ആര്‍ദ്രമേതോ വിളിക്കു പിന്നിലായ്

പാട്ടുമൂളി ഞാന്‍ പോകവേ നിങ്ങള്‍

കേട്ടുനിന്നുവോ തോഴരെ നന്ദി...


നന്ദി...നന്ദി...


----------------------------- സുഗതകുമാരി