Thursday, March 12, 2015

ലീല, കഥകൾ, ഉണ്ണി. ആർ



ഇരുവശവും 'ന' എന്ന് ആരോ എഴുതി പഠിപ്പിച്ചതുപോലെയുള്ള  കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ പോകുമ്പോൾ താഴെ തുണിയില്ലാതെ കിടക്കുന്നതാരന്നു  നോക്കിക്കേ  എന്ന് കുട്ടിയപ്പൻ  പറഞ്ഞു . മണല്കൊണ്ടെഴുതിയ വലിയ ശരീരമങ്ങനെ നീണ്ടു നിവർന്നു  കിടക്കുന്നു. ഓ, ഇതിലും ഭേദം  നമ്മുടെ മീനച്ചിലാറുതന്നെയാണെന്ന്  ഞാൻ  പറഞ്ഞത് പാലത്തിനടിയിലേക്ക് ഇറങ്ങിപ്പോയി . പതുക്കെ പറ എന്റെ പിള്ളേച്ചാ , ശവത്തെക്കുതരുത്. കുട്ടിയപ്പൻ വഴക്ക് പറഞ്ഞു. "ഓ , പിന്നെ , കേട്ടാലിപ്പം പറ്റി. " എനിക്കും ദേഷ്യം വന്നു : "പാമ്പിനേം ചേട്ടനേം കണ്ടാൽ ആദ്യം ചേട്ടനെ തല്ലിക്കൊല്ലണമെന്നലേ വടക്കുള്ളവർ പറയുന്നത് എന്നിട്ടിപ്പമെന്നാ ഒരു മലമ്പാമ്പ് ചത്തുകിടക്കുന്ന പോലെയല്ലേ കെടപ്പ് . ആരാ കൊന്നത് നമ്മളാണോ?" കുട്ടിയപ്പൻ വണ്ടി നിരത്തി താഴെക്കുനോക്കി. മണലിൻറെ ശ്വാസം മുകളിലേക്കു വന്നു.
    .                                  - ലീല, കഥകൾ, ഉണ്ണി. ആർ