Wednesday, October 23, 2013

അസുരവിത്ത്‌ - MTV

മേച്ചില്‍ സ്‌ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു... അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്‌ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്‌പ്പുണ്ട്‌. നടുവില്‍, കടന്നു പോയവരുടെയെല്ലാം കാല്‌പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടു കിടക്കുന്നു. - പ്രിയപ്പെട്ടവരെ, തിരിച്ചു വരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്‌.

Monday, January 21, 2013

ഒരു ക്ഷമാപണത്തിന്റെ ഓര്‍മ്മ , ചിദംബരസ്‌മരണ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഒരു  ക്ഷമാപണത്തിന്റെ  ഓര്‍മ്മ ,  ചിദംബരസ്‌മരണ -  ബാലചന്ദ്രന്‍  ചുള്ളിക്കാട്  


"ചാടിമരിക്കാന്‍ പോകുന്നവന്‍  ആഴങ്ങളിലേക്ക്  നോക്കുന്നത് പോലെ അവളുടെ കണ്ണുകളിലേക്കു  നോക്കി ഞാന്‍  ഇരുന്നു . വികൃതിയായ  ഒരു സ്കൂള്‍  വിദ്യാര്‍ഥിയെ ഒറ്റ  നോട്ടം  കൊണ്ട്  കവിയും കാമുകനും  ഭ്രാന്തനുമാക്കി  മാറ്റി കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക്  ചുഴറ്റിയെറിഞ്ഞ  മാന്ത്രിക നയനങ്ങള്‍ . അവയുടെ  നക്ഷത്രവെളിച്ചം  എന്റെ  ശൂന്യാകാശങ്ങളില്‍  നിറഞ്ഞൊഴുകി ..."
_____________________________________   
ഒരു  ക്ഷമാപണത്തിന്റെ  ഓര്‍മ്മ ,  ചിദംബരസ്‌മരണ -  ബാലചന്ദ്രന്‍  ചുള്ളിക്കാട്