വിരല്‍ത്തുമ്പിലെ
നനുത്ത ഒരു സ്പര്‍ശം,
കുസൃതി തന്‍
മുട്ടിന്‍ മുറിവിലെ
നേര്‍ത്ത ഉച്ച്വാസം,
മടിശീലയിലെ
കടലമിട്ടായിയുടെ മധുരം
കുഞ്ഞികൊലുസു
കിണിങ്ങിയപ്പോള്‍
കൂടെ തുള്ളിയ മാനസം,
അമ്മ തന്‍ ശാസനകളില്‍
ആശ്വാസം,
തേങ്ങുബോള്‍ കൂടെ
തേങ്ങിയ ഒരു ഹൃദയം,
മനസിന്‍ കോണില്‍
പൊടിഞ്ഞ കണ്ണീര്‍ക്കണം,
കലാലയമുററത്തേക്ക്
അഭിമാനമോടെ
ആനയിച്ച വിറച്ച ഒരു കൈ,
വര്‍ണശബളമായ
ഒരു മന്ജത്തില്‍
വിറങ്ങലിച്ച്ചു കിടന്ന
മെലിഞ്ഞ രൂപം,
എന്‍ കുരുന്നുകള്‍ക്ക്
വാല്സലിയത്തിന്‍
ഇത്തിരിമധുരം നല്‍കാതെ
മാഞ്ഞു പോയ ഓര്‍മ ,
പിതൃദിനത്തില്‍
അയവിറക്കാന്‍
സ്മൃതികളിനിക്കേറേ,
എങ്ങിലും അച്ഛാ......
കാരണമില്ലാതെ കരയുന്ന
ഭ്രാന്തന്‍ നിമിഷങളില്‍,
ചാരാന്‍ ഒരു നെഞ്ചില്ലാതെ
വലയുന്ന ഈ മകള്‍
തീര്‍ത്തും ഒരനാഥ....
Subscribe to:
Post Comments (Atom)
No comments:
Post a Comment